കൊല്ലം : കൊല്ലം ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്ഐ ആക്രമണമുണ്ടായെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ ആരോപിച്ചു.കലാലയങ്ങളിൽ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. എഐഎസ്എഫ് കോളജുകൾക്ക് മുന്നിൽ വെച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചു. ......
കൊച്ചി : എറണാകുളം ലൂർദ് ആശുപ്രതിയിൽ ഡോക്ടേഴ്സ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലൂർദ് ആശുപത്രിയിലെ ഡോക്ടർമാരുടെ ചിത്രങ്ങൾ കൊണ്ട് ഹോസ്പിറ്റലിനകത്ത് രോഗികളും ആശുപത്രി ജീവനക്കാരും ആദരവിന്റെ മതിൽ ഒരുക്കി. ......
കൊച്ചി: കുട്ടികളില്‍ വായനാശീലം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് മിഡ് ടൗണ്‍ നടപ്പിലാക്കുന്ന ഗിഫ്റ്റ് ഓഫ് റീഡിംഗ് പദ്ധതിയ്ക്ക് എറണാകുളം എസ്ആര്‍വി സ്കൂളില്‍ തുടക്കമായി. എസ്ആര്‍വി സ്കൂള്‍ ഫ്രണ്ട്സിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ......
കീം ഒന്നാം റാങ്ക് മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിന്
കീം എഞ്ചിനീയറിംങ്, ഫാർമസി പരീക്ഷാഫലം പ്രഖ്യാപിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ് ഫലം പ്രഖ്യാപനം നടത്തിയത്.
ഒന്നാം റാങ്ക് മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് കരസ്ഥമാക്കി.
രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും, മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.
86549 പേരാണ് കീം, പ്രവേശന പരീക്ഷ എഴുതിയത്. ......
കാസർഗോഡ് : സമൂഹത്തിൽ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, യുവാക്കളെയും, പുതുതലമുറയെയും ഈ വിപത്തിൽ നിന്ന് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലഹരി വിരുദ്ധ സന്ദേശ പ്രചാരണ യാത്ര ആരംഭിക്കുന്നു. 2025 ജൂലൈ 4 ന് കാസർഗോഡ് നിന്നാരംഭിക്കുന്ന യാത്ര ജൂലൈ 12 ന് തിരുവനന്തപുരത്ത് പര്യവസാനിക്കും. ......
കണ്ണൂർ : വളപട്ടണം പുഴയിൽ യുവതിക്കൊപ്പം ചാടി കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് സ്വദേശിയായ ഹരീഷിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. ഹരീഷിനെ മൂന്ന് ദിവസം മുമ്പാണ് കപ്പൽശാലക്ക് സമീപം പുഴയിൽ കാണാതായത്. അതേസമയം, ഇന്നലെ കാണാതായ ബേക്കൽ പെരിയാട്ടടുക്കം സ്വദേശി രാജുവിനായി (രാജേഷ് –39) തിരച്ചിൽ തുടരുകയാണ്.ഹരീഷിന്റെ മൃതദേഹം പൊലീസ് ജില്ല ആശുപത്രിയിലേക്ക് മാറ്റി. മരപ്പണിക്കാരനായ ഹരീഷ് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നെന്നാണ് വിവരം. കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയെയാണ് തിങ്കളാഴ്ച പുലർച്ചെ നാട്ടുകാർ രക്ഷപ്പെടുത്തിയത്.
തന്നോടൊപ്പം സുഹൃത്തും പുഴയിൽ ചാടിയെന്നും താൻ നീന്തിക്കയറുകയായിരുന്നെന്നും ഇവർ അറിയിക്കുകയായിരുന്നു. വളപട്ടണം പാലത്തിൽ നിന്നാണ് പുഴയിൽ ചാടിയത്. ......
മൂന്നാർ : ടൂറിസ്റ്റ് ബസിന് മുകളിൽ കയറിയും സൈഡിൽ തൂങ്ങിക്കിടന്നും അപകടകരമായ യാത്ര നടത്തിയത് തമിഴ്നാട് സ്വദേശികൾ ആണെന്നാണ് സൂചന.വണ്ടി ഉടൻ കസ്റ്റഡിയിൽ എടുക്കും. തമിഴ്നാട്ടിലെ എൻജിനീയറിംഗ് കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന. ......
ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാര്‍ഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ......